Surprise Me!

പിണറായി പറഞ്ഞത് പച്ചകള്ളം! മുന്നറിയിപ്പ് നേരത്തെ കിട്ടിയിരുന്നു | Oneindia Malayalam

2017-12-05 344 Dailymotion

Cyclone Ockhi; Kerala Received Alerts On Nov 29 <br /> <br />ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കുടുങ്ങിയ തൊണ്ണൂറിലധികം പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് നേരത്തെ തന്നെ കൃത്യമായ റിപ്പോര്‍ട്ട് കിട്ടിയിരുന്നുവെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നാണ് പലരും ആരോപിക്കുന്നത്. അതിനിടെ ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് തങ്ങള്‍ക്ക് മുന്നറിയിപ്പ് ലഭിക്കാന്‍ വൈകിയെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം തെറ്റെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കേരള തീരങ്ങളില്‍ രൂക്ഷമായ കടലാക്രമണമുണ്ടാവുമെന്ന് 29ന് തന്നെ നാലു തവണ സംസ്ഥാന സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കിയിരുന്നതായി തെളിഞ്ഞു.കേന്ദ്ര ഭൗമശാസ്ത്ര സെക്രട്ടറി എം രാജീവനാണ് ഇക്കാര്യമറിയിച്ചത്. സംസ്ഥാന സര്‍ക്കാരിനെ മാത്രമല്ല തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരെയും വിളിച്ച് തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി അദ്ദേഹം പറയുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്നും തങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയില്ലെന്നും ആരോപിച്ച് തീരദേശങ്ങളിലെ ജനങ്ങള്‍ സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെയാണ് സര്‍ക്കാരിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചത് എന്നു വ്യക്തമാവുന്നത്.

Buy Now on CodeCanyon